Listen live radio

വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി, ആമാശയത്തിൽ തറച്ചനിലയിൽ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടർമാർ

after post image
0

- Advertisement -

 

 

 

മലപ്പുറം: മഫ്ത്ത ധരിക്കുന്നതിനിടെ വായിൽ കടിച്ച്പിടിച്ച പിൻ 12 വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങി. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനിയുടെ ആമാശയത്തിൽ നിന്ന് പിന്ന് സർജറി കൂടാതെ പുറത്തെടുത്തു. പിൻ വിഴുങ്ങിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലെത്തിച്ചു. എക്‌സ് റേ പരിശോധനയിൽ ആമാശയത്തിൽ പിൻ തറച്ചതായി കണ്ടെത്തി.

സർജറി കൂടാതെ എന്റോസ്‌കോപിക് വഴി പിൻ പുറത്തെടുത്തു. ഗ്യാസ്‌ട്രോ എൻററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യർ, ഗ്യാസ്‌ട്രോ എൻററോളജിസ്റ്റ് ഡോ. ബിപിൻ, ഡോ. സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

 

Leave A Reply

Your email address will not be published.