Listen live radio

ഡെന്‍വര്‍ മൃഗശാലയിലെ 15 ഓളം മൃഗങ്ങളില്‍ കൊറോണ ബാധ

after post image
0

- Advertisement -

വാഷിംഗ്ടണ്‍ : 3000 ത്തോളം മൃഗങ്ങളുള്ള കൊളറാഡോയിലെ ഡെന്‍വര്‍ മൃഗശാലയിലെ 15 ഓളം മൃഗങ്ങളില്‍ കൊറോണ ബാധ കണ്ടെത്തി.

രണ്ട് കഴുതപ്പുലികള്‍, പതിനൊന്ന് സിംഹങ്ങള്‍, രണ്ട് കടുവകള്‍ എന്നിവയ്‌ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. 450 ഓളം വ്യത്യസ്ത മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത് .

നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറികളുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, സിംഹങ്ങള്‍ക്ക് അസുഖം വന്നതിനെത്തുടര്‍ന്ന് വിവിധ മൃഗങ്ങളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു . പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത് .

ലോകത്ത് കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെന്‍വര്‍ മൃഗശാലയിലെ എന്‍ഗോസിയും കിബോ . അലസത, മൂക്കില്‍ നിന്ന് സ്രവങ്ങള്‍, ഇടയ്‌ക്കിടെയുള്ള ചുമ എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടതായി ജീവനക്കാര്‍ പറഞ്ഞു. വളരെയേറെ പ്രതിരോധശേഷിയുള്ള മൃഗങ്ങളാണ് കഴുതപ്പുലികള്‍ .

രോഗം ബാധിച്ച കടുവകളും, സിംഹങ്ങളും രോഗത്തില്‍ നിന്ന് മുക്തരായി വരുന്നതായാണ് മൃഗശാല അധികൃതരുടെ ട്വീറ്റ് . അതേസമയം, വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ വൈറസിന്റെ ആല്‍ഫ വേരിയന്റ് കേസുകള്‍ കണ്ടെത്തിയതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി. പിസിആര്‍ പരിശോധനയില്‍ രണ്ട് പൂച്ചകള്‍ക്കും ഒരു നായയ്‌ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.