Listen live radio

ഇ ശ്രാം സൗജന്യ രജിസ്‌ട്രേഷൻ മെഗാ ക്യാമ്പ് നവംബർ 20 മുതൽ ഡിസംബർ 20 വരെ മീനങ്ങാടിയിൽ

after post image
0

- Advertisement -

 

കേന്ദ്ര കേരള സർക്കാരുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും തൊഴിൽ വകുപ്പിന്റെ കീഴിലുള്ള വിവിധ ക്ഷേമനിധി ബോർഡുകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇ- ശ്രാം പദ്ധതിയിൽ ചേരുന്നതിനുള്ള സൗജന്യ രജിസ്‌ടേഷൻ ക്യാമ്പ് 2021 നവംബർ 20 മുതൽ ഡിസംബർ 20 വരെ മീനങ്ങാടി വിസ്മയ കോമൺ സർവ്വീസ് സെന്ററിൽ നടത്തും. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.
ഇ ശ്രാം കാർഡ് അത്ര നിസാരമല്ല ഭാവിയിൽ തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങളുടെ കരുത്തേകാൻ ഇ ശ്രം കാർഡിനാകും.
ആധാർ OTP വരാത്തവർക്കും അസംഘടിത തൊഴിലാളികൾക്കുള്ള ഇ ശ്രാം കാർഡ് എടുക്കാം
ആവശ്യം വേണ്ട രേഖകൾ
ആധാർ കാർഡ്
മൊബൈൽ നമ്പർ
ബാങ്ക് അക്കൗണ്ട് നമ്പർ & IFSC കോഡ്
നോമിനി ആകേണ്ടയാളുടെ പേരും ജനന തീയ്യതിയും
തൊഴിൽ വിവരങ്ങൾ

ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം .

വഴിയോര കച്ചവടക്കാർ
കർഷകർ
കർഷക തൊഴിലാളികൾ
ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
കുടുംബശ്രീ പ്രവർത്തകർ
ആശാ വർക്കർമാർ
അംഗണവാടി ടീച്ചർമാർ , ആയമാർ
വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ

പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
വീട്ടുജോലിക്കാർ
ബാർബർമാർ
പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
കെട്ടിട നിർമ്മാണ തൊഴിലാളികൾ
ആശാരിമാർ , മേശരിമാർ, ഹെൽപ്പർമാർ
ഹെഡ് ലോഡ് വർക്കർമാർ
ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
ബീഡി തൊഴിലാളികൾ
എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും തുകൽ തൊഴിലാളികൾ
നെയ്ത്തുകാർ
ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
മില്ലുകളിലെ തൊഴിലാളികൾ
മിഡ് വൈഫുകൾ
നയൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും
സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
ടാറിങ്ങ് തൊഴിലാളികൾ
കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ

കൂടാതെ PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് സൗജന്യമായി ലഭ്യമാണ്

ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ

തൊഴിലാളികൾക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ, മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.
ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും.

യോഗ്യതാ മാനദണ്ഡം

പ്രായം 16 മുതൽ 59 വയസ് വരെ
ആദായനികുതി അടയ്ക്കുന്നവർ ആകരുത്
PF, ESI എന്നിവയിൽ അംഗമാകരുത്

ആവശ്യമുള്ള രേഖകൾ: ആധാർ നമ്പർ
ബാങ്ക് അകൗണ്ട് നമ്പർ
മൊബൈൽ നമ്പർ
നോമിനിയുടെ ഡീറ്റയിൽസ്

 

Leave A Reply

Your email address will not be published.