Listen live radio
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എൻ എം ഡി സി യുടെ ഇരുപത്തിയാറാമത് ഔട്ട്‌ലെറ്റ് പാറക്കടവിൽ ആരംഭിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉൽഘാടനം ചെയ്തു. എൻ എം ഡിസി ചെയർമാൻ പി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹസ്സൻ പിള്ളാണ്ടി ആദ്യ വിൽപ്പന ഏറ്റു വാങ്ങി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹാജറ ചെറൂണിയിൽ, വസന്ത കരിന്ത്രയിൽ, വ്യാപാരി വ്യവസായ ഏകോപനസമിതി യൂണിറ്റ് ജനറൽ സെക്രട്ടറി പി.ലത്തീഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . വടകര ബ്രാഞ്ച് മാനേജർ വി.എസ് ശ്രിധിൻ സ്വാഗതം പറഞ്ഞു. എൻ എം ഡി സി ഉൽപ്പന്നമായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയർ കെയർ ഓയിൽ വയനാടൻ കാപ്പിപ്പൊടി, റോസ്റ്റഡ് കോഫി, ചുക്ക് കാപ്പി, കുരുമുളക് സുഗന്ധ വ്യഞ്ജനങ്ങൾ, കാട്ടുതേൻ, സർക്കാർ സ്ഥാപനമായ കേരളാ സോപ്‌സിന്റെ ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാകും.