Listen live radio
- Advertisement -
“ഒരു സാധാരണകാരൻ രാവന്തിയോളം കൂലിപണിയെടുത്തു കിട്ടുന്ന പണം തന്റെ കലാസൃഷ്ടിക്ക് വേണ്ടി മാറ്റിവെച്ച് സന്തോഷം കണ്ടെത്തുന്ന നല്ലയെഴുത്തുകാരനാണ് വായനാട്ടുകാരനായ അപ്പുചോലവയൽ”
അപ്പുവിന്റെ എഴുത്തുകളിൽ പ്രണയവും പ്രകൃതിയും ഭക്തിയും ഇല്ലായിമയും വിരഹവും വേദനയുമുണ്ട്.
ഏഴുത്തു തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി ആഗ്രഹങ്ങൾ ഒരുപാടുണ്ട് ലക്ഷ്യമെത്തും വരെ എഴുതിക്കൊണ്ടിരിക്കും അപ്പു പറഞ്ഞു തുടങ്ങി. അപ്പുവിന്റെ തൂലികയിൽ പിറന്നത് നൂറുകണക്കിന് ഗാനരചനകൾ ചിലതുമാത്രം പലരുടെയും സഹായത്തോടെ ക്യാമറകണ്ണിലുടെ ഒപ്പിയെടുത്തു ജനമനസ്സിൽ എത്തിക്കുന്നുമുണ്ട്. പലരോടും പറയാറുണ്ട് എഴുത്തിനെകുറിച്ച് ചിലർക്കായി ഇത് പാടിക്കൊടുക്കും. എന്റെ എഴുത്തും പാട്ടും ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടെന്നും അപ്പു പറയുന്നു. സോഷ്യൽ മീഡിയ സജ്ജീവമാകും മുമ്പേ അപ്പു എഴുതാറുണ്ട് പക്ഷെ എഴുത്തുകൾ പുറം ലോകം അറിഞ്ഞുതുടങ്ങിയത് സോഷ്യൽ മീഡിയ സജീവമായെപ്പിന്നെയാണ്. യുട്യൂബ് ചാനൽ വഴിയാണ് പാട്ടുകൾ മുഴുവനും ജനമനസുകളിൽ എത്തിക്കുന്നത്.ഏറ്റവും ഒടുവിൽ ചെയിത മൺകനിയെന്ന മ്യൂസിക്കൽ ആൽബവും ജനമനസുകളിൽ ഇടം നേടിക്കഴിഞ്ഞു.
മനസ്സുവെച്ചാൽ ഏതു പ്രതിസന്ധികളെയും അതിജീവിച്ചു ജീവിതലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കുമെന്ന് കാട്ടികൊടുക്കുന്ന ഒരു നല്ല ചിത്രമാണ് വൃന്ദാവനം ക്രിയേഷൻസിന്റെ ബാനറിൽ അപ്പു ചോലവയൽ ഗാനരചന നിർവഹിച്ചു സുരേഷ് കൂളിവയൽ കഥയും സംവിധാനം ചെയിത ‘മൺ കനി’. ഒരു ചെറുകഥയിലൂടെ ഗാനത്തിന് പ്രാധാന്യം കൊടുത്ത ചിത്രമാണ് . ഈ ചിത്രത്തിന്റെ ഛായഗ്രഹണം ശ്യാം ആലപ്പുഴയും ഓർക്കസ്ട്ര പ്രതുൽ രാഗവുമാണ് ചെയ്തിരിക്കുന്നത്.ചിത്രത്തിൽ മനീഷ, അനീഷ്,സച്ചിൻ മുരളി , മാസ്റ്റർ അമൽ , ആരോമൽ അപ്പു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത് . തികച്ചും ഗ്രാമീണ ഭംഗിയിൽ ഒപ്പിയെടുത്ത ചിത്രം കല്ലോടി ഒരപ്പ് ഗ്രാമത്തിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് .
https://www.youtube.com/c/AppuCholavayal
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന അപ്പു ചോലവയൽ വീണ്ടും വൃന്ദാവനം ക്രിയേഷൻസിന്റെ ബാനറിൽ ഇറങ്ങുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്