Listen live radio

ജില്ലയിൽ 98 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.91

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 98 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 182 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.91 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133745 ആയി. 131536 പേർ രോഗമുക്തരായി. നിലവിൽ 1439 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1317 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1284 പേർ ഉൾപ്പെടെ ആകെ 10892 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 956 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

ബത്തേരി 10, കൽപ്പറ്റ, മാനന്തവാടി 9 വീതം, നെന്മേനി, പുൽപ്പള്ളി 7 വീതം, മുട്ടിൽ, വെങ്ങപ്പള്ളി 6 വീതം, അമ്പലവയൽ, മേപ്പാടി, പൊഴുതന 5 വീതം, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ 4 വീതം, പൂതാടി, തൊണ്ടർനാട്, വെള്ളമുണ്ട 3 വീതം, എടവക, കണിയാമ്പറ്റ, തരിയോട്, തവിഞ്ഞാൽ 2 വീതം, കോട്ടത്തറ, നൂൽപ്പുഴ, മൂപ്പൈനാട്, വൈത്തിരി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 

Leave A Reply

Your email address will not be published.