Listen live radio

കൈനാട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു

after post image
0

- Advertisement -

കൽപ്പറ്റ : കൈനാട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. മേപ്പാടി വിത്ത്കാട് സ്വദേശികളായ കള്ളിവളപ്പിൽ ഗിരീഷിന്റെ മകൻ വിഷ്ണു (20) , മംഗലത്തൊടിയിൽ ഷോബിനിയുടെ മകൻ സിബിത്ത് കുമാർ (23) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.