Listen live radio

തൊണ്ടവേദനയും ചുമയും അകറ്റാൻ വീട്ടിൽ തന്നെ വഴി

after post image
0

- Advertisement -

 

 

തൊണ്ടവേദനയും ചുമയും നിത്യജീവിതത്തിൽ സർവ്വസാധാരണമാണ്. ഇതിനു മരുന്നിന്റെ ആവശ്യമില്ല. ഇതിനുള്ള മരുന്ന് വീട്ടിൽ തന്നെയുണ്ട്.
തൊണ്ടവേദനയും ചുമയും മാറ്റാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ.

ഒരു കപ്പ് പാൽ, അര സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരൽപം നെയ്യും ചേർക്കാവുന്നതാണ്. നെയ് ചേർക്കുന്നതിലൂടെ തൊണ്ടയിലുള്ള അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകും. ഇഞ്ചി- പട്ട- ഇരട്ടിമധുരം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചായയും തൊണ്ടവേദനയ്ക്കും ചുമയ്ക്കും ശമനം നൽകും. ഇവ മൂന്നും അൽപാൽപമെടുത്ത് പൊടിച്ചത് ഒരു സ്പൂണോളം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കുക. 10 മിനുറ്റ് തിളപ്പിച്ച ശേഷം ദിവസത്തിൽ രണ്ടോ മൂന്നോ നേരം കഴിക്കാവുന്നതാണ്. ഇഞ്ചിയിട്ട് ഉണ്ടാക്കുന്ന ചായയും തൊണ്ടയ്ക്ക് വളരെ നല്ലതാണ്. അൽപം തേനും ചേർത്ത് കഴിക്കാവുന്നതാണ്.

പുതിനച്ചായ തൊണ്ടവേദനയും അസ്വസ്ഥതയും മാറ്റും. വെറുതെ വെള്ളം തിളപ്പിച്ച് അതിനകത്ത് പുതിനയിലകളിട്ട് അഞ്ച് മിനുറ്റ് വച്ച ശേഷം അത് കുടിക്കാവുന്നതാണ്.

 

 

Leave A Reply

Your email address will not be published.