Listen live radio

ഒമൈക്രോണ്‍ ബാധിച്ച് ലോകത്തെ ആദ്യ മരണം; സ്ഥിരീകരിച്ചത് യുകെയില്‍

after post image
0

- Advertisement -

ലണ്ടന്‍: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യുകെയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്.

 

ഒമൈക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമൈക്രോണ്‍ കരുതുന്നപോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. യുകെയില്‍ പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക ലക്ഷ്യമിട്ടുള്ള കാമ്പയിന്‍ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം.

ഇന്ത്യയില്‍ 38 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി.

Leave A Reply

Your email address will not be published.