Listen live radio

അധികമായാൽ പാലും ദോഷം ചെയ്യും…

after post image
0

- Advertisement -

 

 

പാൽ ദിവസം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പോലെ അമിതമായാൽ എന്തും പ്രശ്നമാകും എന്നും അറിഞ്ഞിരിക്കണം. പാൽ ഒത്തിരി ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. എന്നാൽ പാൽ അധികം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ദിവസവും കഴിക്കുന്ന പാലിന്റെ അളവ് അമിതമായാൽ അത് എല്ലിനെ ബലപ്പെടുത്തുകയില്ലെന്ന് മാത്രമല്ല, എല്ലിൽ പൊട്ടൽ സംഭവിക്കാനും ഇടയാക്കുമെന്നാണ് പഠനറിപ്പോർട്ട് അവകാശപ്പെടുന്നത്. ദിവസവും ഒരു ഗ്ലാസ് പാൽ എന്നതാണ് മിതമായ അളവെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഇത് പരമാവധി രണ്ട് ഗ്ലാസ് വരെയാകാം.

ഇതിൽക്കൂടുതലായാൽ അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ഇവരും സൂചിപ്പിക്കുന്നത്. അതേസമയം ഈ ആരോഗ്യപ്രശ്‌നങ്ങളെ ഭയന്ന് ഡയറ്റിൽ നിന്ന് പരിപൂർണ്ണമായി ഒഴിവാക്കുന്നതും നന്നല്ല.

പോഷകളുടെ സമ്പന്നമായ കലവറ തന്നെയാണ് പാൽ. കാത്സ്യം, വിറ്റാമിൻ ബി-12, വിറ്റാമിൻ- ഡി, പ്രോട്ടീൻ തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിന് അവശ്യം വേണ്ടവ തന്നെയാണ്.

 

 

Leave A Reply

Your email address will not be published.