Listen live radio
- Advertisement -
മാഞ്ചസ്റ്റർ: ടീമിലെ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം മാറ്റിവച്ചു. നാളെ പുലർച്ചെ ഒരു മണിക്ക് നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ബ്രന്റ്ഫോഡ് മത്സരമാണ് മാറ്റിവച്ചത്.
മത്സരം നടക്കുന്നതിന് മുന്നോടിയായി കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് യുണൈറ്റഡ് ഉൾപ്പടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിലെ 42 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുണൈറ്റഡ്, ടോട്ടനം ഹോട്‌സ്പർ, ലെസ്റ്റർ സിറ്റി, ബ്രൈട്ടൻ, ആസ്റ്റൻ വില്ല ടീമുകളിലെ താരങ്ങളിലും അധികൃതരിലുമാണ് രോഗം കണ്ടെത്തിയത്.