Listen live radio

പ്ലസ് വൺ താത്കാലിക ബാച്ചുകളിലെ സീറ്റുകളും നിലവിലുള്ള ഒഴിവുകളും പ്രസിദ്ധീകരിച്ചു

after post image
0

- Advertisement -

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള താത്കാലിക ബാച്ചുകളിലെ ബാച്ചുകളിലെ സീറ്റുകളും നിലവിലുള്ള ഒഴിവുകളും പ്രസിദ്ധീകരിച്ചു.

സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ഇന്ന് രാവിലെ പത്ത് മണിമുതൽ വ്യാഴാഴ്ച വൈകിട്ട് നാലു മണിവരെ ഓൺലൈനായി സമർപ്പിക്കാം. മെറിറ്റ്, സ്‌പോർട്‌സ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ പ്രവേശനം ലഭിച്ചവർക്കും ട്രാൻസ്ഫറിന് അപേക്ഷിക്കാം. സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകൾ 20ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കും പുതുതായി അപേക്ഷ നൽകാനുള്ളവർക്കും 20ന് രാവിലെ 10 മുതൽ അപേക്ഷ നൽകാം.

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താത്കാലികമായി 79 അധിക ബാച്ചുകളാണ് അനുവദിച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കൊമേഴ്‌സിന് പത്തും ഹ്യുമാനിറ്റീസിന് നാല്പത്തൊമമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.