Listen live radio

ലോകത്തിനെ മുള്‍മുനയില്‍ നിര്‍ത്തി രണ്ട് മുന്നറിയിപ്പുകള്‍… കെന്റുക്കിയും സൂനാമിയും… കേരളവും ആശങ്കയുടെ മുള്‍മുനയില്‍…

after post image
0

- Advertisement -

ലോകത്തിനെ മുള്‍മുനയില്‍ നിര്‍ത്തി രണ്ട് മുന്നറിയിപ്പുകള്‍… കെന്റുക്കിയും സൂനാമിയും… കേരളവും ആശങ്കയുടെ മുള്‍മുനയില്‍…

ഉപദേശവുമായി വിദഗ്ധര്‍… കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്ത ഫലങ്ങള്‍ ലോകത്തിന്റെ അങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട്. കാലം തെറ്റി പെയ്ത മഴയുടെ കാര്യത്തില്‍ നാം അതറിഞ്ഞിരുന്നു.

 

ഇന്തോനേഷ്യയില്‍ തീവ്രഭൂചലനം അനുഭവപ്പെട്ട റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി ഭൗമ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയിരുന്നു. ഇന്തോനേഷ്യയിലെ ഫ്ലോറസ് സമുദ്രമേഖലയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

 

ഭൗമാന്തര്‍ ഭാഗത്തെ ചലനം സുനാമിയിലേയ്ക്ക് നയിക്കാന്‍ തക്ക ശേഷിയുള്ളതാണെന്ന് ഭൗമ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഭരണകൂടം അവിടെ സുനാമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മൗമേരെയില്‍ നിന്നും 112 കിലോമീറ്റര്‍ വടക്കായി, സമുദ്രനിരപ്പില്‍ നിന്നും 18.5 കിലോമീറ്റര്‍ ആഴത്തിലാണ്.

 

അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ മരണം 88 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയും ചെയ്തു. കേരളത്തിനും ഭയക്കാന്‍ ചിലത് ഉണ്ടെന്നാണ് പറയാന്‍ വരുന്നത് . കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ വലിയ മഴയ്ക്ക് കാരണമാകുന്നു . ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ത്തന്നെ ഒരുപാട് ന്യൂനമര്‍ദ്ദങ്ങളുടെ ഉത്ഭവസ്ഥാനമാകുകയാണ് നമ്മുടെ നാട്ടിലെ കടലുകള്‍.

 

നമ്മുടെ ഇന്ത്യന്‍ മഹാസമുദ്രവും, അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും വളരെ വേഗമാണ് ചൂടുപിടിക്കുന്നുണ്ട്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ചുനോക്കുമ്ബോള്‍, നമ്മുടെ അറബിക്കടലിന്റെ ഉപരിതല താപനില 100 വര്‍ഷത്തില്‍ ഏകദേശം 1.2 ഡിഗ്രി സെല്‍ഷ്യസ് എന്ന രീതിയിലാണ് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

 

ഇതിന്റെ ഭാഗമായി ചെറിയ ഒരു ചക്രവാതച്ചുഴിയുണ്ടായാലും അവ അതിതീവ്രന്യൂനമര്‍ദ്ദമായി മാറുന്നു. സമുദ്രോപരിതലം ചൂടാകുന്നത് മൂലമാണ് ഇവ പ്രധാനമായും ഉണ്ടാകുന്നത്. അതായത് വരും വര്‍ഷങ്ങളില്‍ വരള്‍ച്ചയും തീവ്രമഴയും വിട്ടുമാറില്ലെന്ന് തന്നെ പറയാം . അമേരിക്കയെ ഉദാഹരണമായി എടുത്താല്‍ ചിരിത്രത്തിലെ ഏറ്റവും മോശം ചുഴലിക്കാറ്റാണ് കെന്റുക്കിയെ ബാധിച്ചതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇത്രയും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

 

ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രശ്‌നം അതിതീവ്രമഴ എന്ന സ്ഥിതിവിശേഷം വര്‍ദ്ധിക്കുന്നുവെന്നതാണ്. കേരളം പോലുള്ള അതീവപരിസ്ഥിതിലോല പ്രദേശങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാന്‍ 10 സെന്റിമീറ്റര്‍ മഴ പോലും ആവശ്യമില്ല. അതുകൊണ്ടുതന്നെ രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ച് സെന്റീമീറ്റര്‍ മഴ പെയ്യുക എന്ന സാഹചര്യത്തെയാണ് ലഘുമേഘവിസ്‌ഫോടനങ്ങള്‍ എന്ന് വിളിക്കുക.

 

കവളപ്പാറയിലും പെട്ടിമുടിയിലും, കൂട്ടിക്കലിലും പീരുമേടിലും ഉണ്ടായത് അത്തരമൊരു സാഹചര്യമാണ്. മലയോരങ്ങളിലാണ് അവ കൂടുതല്‍ ഉണ്ടാകുന്നത് എന്നത് ശ്രദ്ധിയമാണ്. കേരളത്തിലെ കാലാവസ്ഥ കൂടുതല്‍ അസ്ഥിരമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് തന്നെ നോക്കാം . 2016 ഏറ്റവും മഴ കുറഞ്ഞ വര്‍ഷമായിരുന്നു.

 

പതിറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ നേരെ വിപരീതവും. ഇത്തരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ത്തന്നെ നമ്മള്‍ ഒട്ടേറെ അതിതീവ്ര കാലാവസ്ഥാസംഭവങ്ങള്‍ക്ക് സാക്ഷികളായി . മഴയുടെ സീസണാലിറ്റി തന്നെ മാറി . എപ്പോള്‍ വേണമെകിലും മഴ ലഭിക്കാമെന്ന സ്ഥിതിയിലേക്ക് നമ്മുടെ മഴക്കാലത്തിന്റെ ഘടന മാറി . മഴദിനങ്ങള്‍ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്യുന്നതാണ് പ്രശ്‌നം.

 

മഴ ലഭിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല, എങ്ങനെ ലഭിച്ചു എന്നതിലും കൂടിയാണ് കാര്യം. ലഘുമേഘവിസ്‌ഫോടനങ്ങള്‍ എപ്പോഴും സംഭവിക്കാവുന്ന ഒരു സാഹചര്യം കേരളത്തിലുണ്ട് എന്നതും നമ്മള്‍ ശ്രദ്ധിക്കണം. ഇത്രത്തില്‍ അസ്ഥിരമായ ഒരു കാലാവസ്ഥയാണ് കേരളത്തെ കാത്തിരിക്കുന്നത്.ഒരു ദിവസം 24 സെന്റിമീറ്റര്‍ എന്നതാണ് അതിതീവ്രമഴയുടെ കണക്ക്. പക്ഷെ ആ 24 സെന്റിമീറ്റര്‍ മഴ പെയ്യുന്ന ദൈര്‍ഖ്യം, അത് വളരെ പ്രധാനമാണ്.

 

കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ രണ്ടും മൂന്നും മണിക്കൂറിലാണ് പലയിടങ്ങളിലും 20 സെന്റിമീറ്ററോളം മഴ പെയ്തത്. കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ എന്ന രീതിയിലേക്ക് കേരളത്തിന്റെ മഴയുടെ രൂപഘടന മാറി എന്നതാണ് നാം അറിയേണ്ടുന്ന കാര്യം . ഇന്ത്യയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനപ്പെട്ട ഇരയാകാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്ന്.

 

ഹിമാലയവും കടലുമെല്ലാം വളരെവേഗം മാറുകയാണ്. ഹിമാലയങ്ങളില്‍ മഞ്ഞുരുകി തടാകങ്ങള്‍ രൂപപ്പെടുന്നു. അവ പിന്നീട് ഉരുള്‍പൊട്ടലുണ്ടാക്കുന്നു. മഞ്ഞുവീഴ്ചയും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ചുറ്റുമുള്ള സമുദ്രങ്ങളിലും ചൂടേറിവരുകയാണ്. ലോകത്തിലെത്തന്നെ ഏറ്റവും പെട്ടെന്ന് ചൂടേറി വരുന്ന സമുദ്രങ്ങളാണ് നമുക്കുചുറ്റുമുള്ള മൂന്നെണ്ണവും.

Leave A Reply

Your email address will not be published.