Listen live radio

after post image
0

- Advertisement -

അല്ലു അർജുനും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിലെത്തിയ പുഷ്പ ഇന്നാണ് ആരാധകരിലേക്ക് എത്തിയത്. അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരുന്നത്. എന്നാൽ കേരളത്തിൽ ആദ്യ ദിവസം മലയാളം പതിപ്പ് റിലാസ് ചെയ്തില്ല. പകരം തമിഴ് പതിപ്പാണ് എത്തിയത്. ഇത് ആരാധകരെ നിരാശരാക്കിയിരുന്നു. സാങ്കേതികമായുണ്ടായ കാരണങ്ങൾകൊണ്ടാണ് മലയാളം പതിപ്പ് മാത്രം ആരാധകരിൽ എത്താതിരുന്നത്. ഇപ്പോൾ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി.

Image

റസൂൽ പൂക്കുട്ടിയുടെ വാക്കുകൾ

സോഫ്റ്റ്‌വയർ തകരാർ മൂലം ഫൈനല്‍ പ്രിന്റിലുണ്ടായ പ്രശ്നങ്ങൾ കാരണമാണ് റിലീസ് വൈകാൻ കാരണമായത് എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. ‘ഫയലുകൾ മിക്സ് ചെയ്യാൻ ഞങ്ങൾ നൂതനമായതും വേ​ഗമേറിയതുമായ മാർ​ഗമാണ് സ്വീകരിച്ചത്. ഞങ്ങളുടെ എല്ലാ പരിശോധനാ ഫലങ്ങളും മികച്ചതായിരുന്നു, പക്ഷേ സോഫ്‌റ്റ്‌വയറിലെ ഒരു തകരാറ് കാരണം ഫൈനൽ പ്രിന്റുകൾ നാശമായിപ്പോയതായി ഞങ്ങൾ കണ്ടെത്തി. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്‍റ് നല്‍കരുതെന്ന് ഞാന്‍ കരുതി. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്.’– റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു.

 

പ്രശ്നം പരിഹരിച്ച് ഇന്ന് വൈകുന്നേരത്തോടെ മലയാളം പതിപ്പ് കേരളത്തിൽ റിലീസ് ചെയ്യിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്നലെയാണ് ചിത്രത്തിന്റെ നിർമാതാക്കൾ മലയാളം പതിപ്പ് എത്താൻ ഒരു ദിവസം വൈകുമെന്ന് വ്യക്തമാക്കിയത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാർ ആണ്. ‘പുഷ്പ’യിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Leave A Reply

Your email address will not be published.