Listen live radio

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: രണ്ടുദിവസത്തിനുള്ളിൽ പിടികൂടിയത് 2.6 കിലോ സ്വർണം

after post image
0

- Advertisement -

 

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 2.6 കിലോ സ്വർണമാണ് രണ്ടുദിവസത്തിനുള്ളിൽ പിടികൂടിയത്. വ്യാഴാഴ്ച കസ്റ്റംസ് പരിശോധനയിൽ കാസർഗോഡ് സ്വദേശികളായ അബ്ദുൽ ഷംറൂദ്, മൊയ്തീൻകുഞ്ഞി എന്നിവരിൽ നിന്ന് 768 ഗ്രാം, 782 ഗ്രാം എന്നിങ്ങനെ സ്വർണം കണ്ടെത്തി.

അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച കസ്റ്റംസും ഡി.ആർ.ഐയും നടത്തിയ സംയുക്ത പരിശോധനയിൽ കാസർഗോഡ് ചിത്താരി സ്വദേശി ഷിഹാബിൽ നിന്ന് 1,048 ഗ്രാം സ്വർണവും കണ്ടെത്തി.

രണ്ടുദിവസത്തിനുള്ളിൽ 1.28 കോടി രൂപ മൂല്യമുള്ള 2,598 ഗ്രാം സ്വർണമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയത്.

Leave A Reply

Your email address will not be published.