തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പല ജില്ലാ പൊലീസ് മേധാവിമാരും ഇന്നലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നില്‍ക്കാന്‍ അനുവദിക്കും. നിരത്തുകളിലെ പൊലീസ് പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കി
Popular Categories