Listen live radio

വെറും വയറ്റിൽ ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!

after post image
0

- Advertisement -

 

 

പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, ‘സ്‌ട്രെസ്’ കുറയ്ക്കാനുമെല്ലാം ചായയിൽ അഭയം തേടുന്നവരും നിരവധിയാണ്. എന്നാൽ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങൾ എന്നത് എത്ര പേർക്ക് അറിയാം?

‘ഹെൽത്തി’ ആയി ചായ കുടിക്കാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം..

മിക്കവരും ചായയോടെയാണ് ദിവസം തുടങ്ങുക. എന്നാൽ രാവിലെ ഉണർന്നയുടൻ വെറും വയറ്റിൽ ചായ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാൻ. ഇതിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അതിനും അൽപസമയത്തിന് ശേഷം മാത്രമാണ് ചായ കഴിക്കേണ്ടത്.

കഫീനും ചിലർക്ക് ഒട്ടും യോജിക്കാതെ വരാം. ചായ കഴിച്ച ശേഷം ക്ഷീണം, ഉറക്കച്ചടവ് എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ തോന്നുന്നത് ഇതുകൊണ്ടാണ്. ദിവസത്തിൽ രണ്ട് കപ്പ് ചായ മാത്രമേ കഴിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല. കഫീനിന്റെ അളവ് കൂടാൻ ഈ ശീലം ഇടയാക്കുന്നു. അതുപോലെ വൈകുന്നേരത്തിന് ശേഷം ചായ പൂർണമായും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ചായയിലൂടെ അധികപേരും ആരോഗ്യത്തിനെതിരെ നേരിടുന്ന വെല്ലുവിളി, പഞ്ചസാരയുടെ ഉപയോഗമാണ്. പരമാവധി ഒരു ടീസ്പൂൺ പഞ്ചസാര മാത്രമേ ഒരു കപ്പ് ചായയിൽ ഉപയോഗിക്കാവൂ. അതും ദിവസത്തിൽ രണ്ട് തവണ മാത്രം. അല്ലാത്ത പക്ഷം ക്രമേണ പലവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായേക്കാം. പഞ്ചസാര ഡയറ്റിൽ നിന്ന് ഏത് വിധേനയും വെട്ടിക്കുറയ്ക്കുന്നതാണ് ഉത്തമം.

ചിലർക്ക് പാൽ വയറിന് പിടിക്കാത്ത പ്രശ്‌നമുണ്ടാകാം. ഈ പ്രശ്‌നം തിരിച്ചറിയാതെ പാൽ ചേർത്ത ചായ പതിവാക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്‌നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിൾ, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാൽ പാൽ ഉപയോഗിക്കുമ്പോൾ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.

Leave A Reply

Your email address will not be published.