Listen live radio

വയനാടിന്റെ എഴുത്തുകാരി ജലജ പദ്മന്റെ രണ്ട് പുസ്തകങ്ങളുടെ പുസ്തക പ്രകാശനം

after post image
0

- Advertisement -

വയനാടിന്റെ എഴുത്തുകാരി ജലജ പദ്മന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം 2021 ഡിസംബര്‍ മാസം 27 ന് തിങ്കളാഴ്ച്ച 3.30 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. വയനാടന്‍ മണ്ണില്‍ വളര്‍ന്ന്, വയനാടിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ എഴുത്തുകാരിയുടെ ഒരു വയനാടന്‍ ചരിത്ര സാംസ്‌കാരിക യാത്രാ വിവരണമാണ് ‘ചുരവും താണ്ടി പാപനാശിനിയിലേക്ക്’. വയനാടിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, വയനാട് സന്ദര്‍ശിക്കാനെത്തുവര്‍ക്കും ഏറെ സഹായകരവും, ആ സ്വാദകരവുമായിരിക്കും. ഇതൊരു യാത്രയാണ്. അറിയാത്ത വഴികളിലൂടെ നിങ്ങളെയും വഹിച്ച് വയനാടന്‍ യാത്ര തുടരുമ്പോള്‍ ഒരു നാടിന്റെ ജനങ്ങളും സംസ്‌കാരവും പ്രകൃതിയും എല്ലാം കണ്ടറിയുന്ന, തൊട്ടറിയുന്ന ഒരു മനോഹര യാത്ര.

ഹൃദയ ദ്രവീകരണ ശക്തിയുള്ള ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് ‘ ചിറ്റാരം കുന്നിലെ ഗന്ധര്‍വ്വന്‍’. ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ജോണ്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ.കെ. ജോണി നിര്‍വഹിക്കുന്നു. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് പുസ്തകം ഏറ്റുവാങ്ങും. പ്രൊഫസര്‍ കെ. ബാലഗോപാല്‍ പുസ്തക പരിചയം നടത്തും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി അജേഷ് കെ.ജി., ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി. ബി. സുരേഷ്, പുല്‍പ്പള്ളി പഴശ്ശി രാജ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ: ദിലീപ് എം. ആര്‍., താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ എന്നിവര്‍ ആശംസകള്‍ നേരും.

എഴുത്തുകാരിയായ ജലജ പദ്മന്‍, തൃശുര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ സി. വി. ഗംഗാധരന്റെയും ടി. ടി. കല്യാണിയുടെയും മകളായി ജനനം. അമ്പലവയല്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മൈസൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു.

ചടങ്ങില്‍ വെച്ച് എന്‍എംഡിസി കര്‍ഷകമിത്ര അവാര്‍ഡ് 2021 പ്രത്യേക പുരസ്‌കാരം പുല്‍പ്പള്ളിയിലെ സി. വി. വര്‍ഗ്ഗീസിന് നഗരസഭാ ചെയര്‍മാന്‍ നല്‍കുന്നതായിരിക്കും.

 

ജലജ പദ്മന്‍ (എഴുത്തുകാരി)

 

പി.സൈനുദ്ദീന്‍ (ജനറല്‍ കണ്‍വീനര്‍, സംഘാടക സമിതി)

 

പി.കെ. സത്താര്‍ (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍)

 

മഹിതാ മൂര്‍ത്തി (വൈസ് ചെയര്‍മാന്‍ സംഘാടക സമിതി)

Leave A Reply

Your email address will not be published.