Listen live radio
കോട്ടയം: ക്രിസ്മസ് ദിനത്തിൽ ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണർകാട് കാവുംപടി സ്വദേശി ടി.സി.അരവിന്ദ് (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12ഓടെ മണർകാടിന് സമീപം മാലം ജംഗ്ഷനിലാണ് സംഭവം.
അപകടത്തെ തുടർന്ന് ബൈക്കിൽ നിന്നും പത്തടി താഴ്ചയുള്ള തോട്ടിലേക്ക് അരവിന്ദ് വീണു. രാത്രിയായതിനാൽ ആരും സംഭവം അറിഞ്ഞില്ല. ഇന്ന് രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ അരവിന്ദിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു.