‘ഗുരു സോമസുന്ദരം, നീങ്ക വേറെ ലെവൽ’; ‘മിന്നൽ മുരളി’യെ അഭിനന്ദിച്ച് വെങ്കട് പ്രഭു

after post image
0

- Advertisement -

ലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ സിനിമയാണ് ‘മിന്നൽ മുരളി'(Minnal Murali). ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു(Venkat Prabhu). സിനിമയിൽ അഭിമാനം തോന്നുവെന്ന് സംവിധായകൻ കുറിക്കുന്നു.

‘മിന്നൽ മുരളി! തല കുനിക്കുന്നു. ലോക്കൽ സൂപ്പർ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, വേറെ ലെവൽ സാര്‍ നീങ്ക. മാർവെൽ സ്റ്റുഡിയോസോ, ഡിസി കോമിക്സോ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, എന്നാണ് വെങ്കട് പ്രഭു ട്വീറ്റ് ചെയ്തത്.

ഒടിടി റിലീസായി നെറ്റഫ്ലിക്സിലൂടെയാണ് മിന്നൽ മുരളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് പ്രതിനായകനായി എത്തിയത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സൂപ്പര്‍ഹീറോ ഗണത്തില്‍ പെടുന്ന ചിത്രങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രവുമാണിത്. 18 കോടിയാണ് നിര്‍മ്മാണച്ചെലവ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’യുടെ സ്ഥാനം.

Leave A Reply

Your email address will not be published.