Listen live radio

കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

after post image
0

- Advertisement -

 

കിഴക്കമ്പലം കിറ്റെക്‌സിൽ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.
അറസ്റ്റിലായ 164 പേർക്കുപുറമേ കൂടുതൽ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. 300ഓളം പേർ പ്രതികളാകുമെന്നാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായ അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

പെരുമ്പാവൂർ എ.എസ്.പി. അനുജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. മണിപ്പൂർ, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലുളളവരാണ് റിമാൻഡിലുളള ഭൂരിഭാഗം പേരും. ഇവരുടെ മേൽവിലാസവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. പൊലീസിനു നേരെ അക്രമമുണ്ടായ സാഹചര്യം, സംഘർഷത്തിലേക്ക് നയിച്ച വിഷയം എന്നിവയിൽ വിശദമായ അന്വേഷണം നടത്തും.

Leave A Reply

Your email address will not be published.