Listen live radio

ഒട്ടും പ്രതീക്ഷിക്കാതെയാണ് മിന്നല്‍ മുരളിയില്‍ അവസരം ലഭിച്ചത്; ഷിബുവായി അഭിനയിച്ച ഗുരു സോമസുന്ദരം സാറിന്റെ അഭിനയം എന്നെ വിസ്മയിപ്പിച്ചു: തുറന്ന് പറഞ്ഞ് നടി ഷെല്ലി കിഷോര്‍

after post image
0

- Advertisement -

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി ഷെല്ലി കിഷോര്‍. കുങ്കുമപ്പൂവ് എന്ന പാരമ്ബരയിലൂടെയാണ് ഷെല്ലി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തില്‍ ഉഷ എന്ന കഥാപാത്രമായാണ് താരം എത്തുന്നതും. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങളുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് മിന്നല്‍ മുരളിയില്‍ അവസരം ലഭിച്ചത്. സേക്രഡ് ഹാര്‍ട്ട് കോളജില്‍ മാസ്റ്റേഴ്‌സ് ചെയ്തുകൊണ്ടിരിക്കുമ്ബോഴാണ് ബേസിലിന്റെ അസ്സിസ്റ്റന്റ് ശിവ വിളിക്കുന്നത്. ഒരു കഥ പറയാനുണ്ട് ബേസില്‍ ജോസഫിനെ വന്നു കാണു എന്ന് പറഞ്ഞു. ബേസിലിനെ എനിക്ക് നേരിട്ട് അറിയില്ല. അദ്ദേഹത്തിന്റെ ഗോദയും കുഞ്ഞിരാമായണവും കണ്ടിട്ടുണ്ട് . കുഞ്ഞിരാമായണം എനിക്ക് ഒരുപാട് ഇഷ്ടപെട്ട ചിത്രമാണ്. അവര്‍ വിളിച്ചപ്പോള്‍ എനിക്ക് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല. കാരണം തങ്ക മീന്‍കള്‍; കഴിഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ചിത്രങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ കിട്ടിയില്ല.

ഷിബുവായി അഭിനയിച്ച ഗുരു സോമസുന്ദരം സാറിന്റെ അഭിനയം എന്നെ വിസ്മയിപ്പിച്ചു. മലയാളം അദ്ദേഹത്തിന്റെ ഭാഷയല്ല. തമിഴ് താരങ്ങള്‍ ഒരുപാട് ഓവറായി അഭിനയിക്കും എന്ന ധാരണ മലയാളികള്‍ക്കുണ്ട്, ആ ധാരണ അദ്ദേഹം തിരുത്തി. അദ്ദേഹം ഈ കഥാപാത്രത്തിനുവേണ്ടി ഒത്തിരി കഠിനാധ്വാനം ചെയ്തു. അത് അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ കാണാനുണ്ട്. അദ്ദേഹം തന്നെയാണ് ഈ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്തത്. സാധാരണക്കാരുടെ ജീവിതത്തില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് പ്രണയവും പ്രണയനഷ്ടവുമൊക്കെ.

ഷിബുവിന്റെ മരണം ഈ സിനിമയുടെ അനിവാര്യതയായിരുന്നു. ഒരുപക്ഷേ ആ ഒരു മരണം കാരണമായിരിക്കും ഉഷയും ഷിബുവും ഇത്രയും ആഘോഷിക്കപ്പെടുന്നത്. അദ്ദേഹം ആ കഥാപാത്രം വളരെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹം ചെയ്യുന്നതിന് പ്രതികരിക്കുക എന്ന ജോലി മാത്രമേ എനിക്ക് ഉണ്ടായുള്ളൂ. അത്രത്തോളം അദ്ദേഹം ആ കഥാപാത്രത്തോട് നീതിപുലര്‍ത്തി. നൂറുശതമാനം ആത്മാര്‍ത്ഥമായാണ് ഓരോ സീനും ചെയ്യുന്നത്. സാറിന് പൂര്‍ണമായി തൃപ്തി വരുന്നതുവരെ ചെയ്യും. അവസാനത്തെ ആ സീന്‍ എങ്ങനെ ചെയ്യണം എന്നുള്ളത് ബേസില്‍ ഞങ്ങള്‍ക്ക് വിട്ടുതന്നിരുന്നു. ആ സീന്‍ ഒറ്റ ടേക്ക് ആയിരുന്നു.

ശരിക്കും പറഞ്ഞാല്‍ ഷിബു മരിക്കുമ്ബോള്‍ അത് എല്ലാവരുടെയും കണ്ണ് നനയ്ക്കുന്നുണ്ട്. ഗുരു സോമസുന്ദരം സാറിന്റെ അഭിനയ മികവ് കൂടിയാണ് ഷിബു എന്ന കഥാപാത്രം ഇത്രയും വിജയിക്കാന്‍ കാരണം. ഞങ്ങള്‍ ചെയ്തത് സമീര്‍ താഹിര്‍ വളരെ നന്നായി ഒപ്പിയെടുത്തു. സമീര്‍ ഇക്കായ്ക്ക് കൂടിയാണ് നന്ദി പറയേണ്ടത്. തിരുവനന്തപുരത്താണ് വീട്. കണ്ടന്റ് റൈറ്ററാണ് ഷെല്ലി. ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ട് വീട്ടില്‍ത്തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടില്‍ ഞാനും അമ്മയും എന്റെ മകന്‍ യുവനുമാണ് ഉള്ളത്. മകന്‍ സെക്കന്‍ഡ് സ്റ്റാന്‍ഡേര്‍ഡില്‍ ആണ് പഠിക്കുന്നത്. സെറ്റില്‍ ഒക്കെ ഞാനും അമ്മയും മകനും ഒരുമിച്ചാണ് പോകാറ്. മോനാണ് എന്റെ എറ്റവും വലിയ സപ്പോര്‍ട്ട്. അവന്‍ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ എനിക്ക് നല്ലതാണെന്ന് ഉറപ്പിക്കാം. ഈ സിനിമയില്‍ അഭിനയിച്ച വസിഷ്ഠ് എന്ന കുട്ടിയും യുവനും നല്ല കൂട്ടുകാരായിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ ഉടനീളം അവന്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.