Listen live radio

തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ

after post image
0

- Advertisement -

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കരകുളം മുല്ലശ്ശേരി മുണ്ടൂർ അതുല്യ ഗാർഡൻസിൽ ശരത്ത് ആണ് അറസ്റ്റിലായത്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം എക്സൈസ് ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.

1.54 കിലോഗ്രാം കഞ്ചാവ്, 12 ഗ്രാം ഹാഷിഷ് ഓയിൽ, 0.130 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 0.540 മില്ലിഗ്രാം എംഡിഎംഎ, 1.271 ഗ്രാം നെട്രോസെപാം ഗുളികകൾ എന്നിവയാണ് പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്നുകൾ കടത്താൻ ഉപയോഗിച്ച യമഹ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു.

Leave A Reply

Your email address will not be published.