Listen live radio

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മൊതക്കര സ്വദേശിനി ജോസ്‌ന പി ജോസഫ്

after post image
0

- Advertisement -

2020 ജൂൺ മുതൽ പത്രവിശേഷങ്ങൾ ടെലിവിഷൻ വാർത്ത അവതാരകരുടെ അതെ ശൈലിയിൽ അവതരിപ്പിച്ചു മുടങ്ങാതെ വഹട്സപ്പിലും യു ട്യൂബിലും അപ്‌ലോഡ് ചെയ്താണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.വിരസമായ കോവിഡ് ലോക്കഡോൺ കാലത്ത് തുടങ്ങിയ ശീലം ഇന്നും തുടരുകയാണ് ജോസ്‌ന പി ജോസഫ്. ദേശീയ പ്രാദേശിക വിഷയങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന വാർത്തകൾ കാണുന്നവരുടെ എണ്ണവും വർധിക്കുന്നു. മാതാപിതാക്കളുടെയും വെള്ളമുണ്ട ഡബ്ല്യൂ എം ഒ സ്‍കൂളിലെ അധ്യാപകരുടെയും പ്രോത്സാഹനം ആണ് വാർത്ത വായന തുടങ്ങുവാൻ കാരണമായതെന്ന് ജ്യോത്സന പറയുന്നു.ഡബ്ല്യൂ എം ഒ സ്‍കൂളിലെ അധ്യാപികയായ സ്‌മിത ജോസഫിന്റെയും ബെന്നിയുടെയും മൂത്തമകളാണ് ഈ ഒൻപതാം ക്ലാസ്സുകാരി. കളക്ടർ ആവണമെന്നാണ് ജോത്സനയുടെ ആഗ്രഹമെന്നും വാർത്ത അവതരണം തുടരുമെന്നും ജ്യോത്സന പറയുന്നു. സഹോദരി ജെസ്‌നയും വാർത്തകൾ തയ്യാറാക്കാൻ സഹായിക്കുന്നു. ലോക്ക് ഡൗണ്‍ കാലത്തെ കുട്ടികളുടെ കേവല വിനോദമായി ആദ്യം കണ്ടെങ്കിലും തുടര്‍ച്ചയായി ജ്യോത്സന പ്രകടിപ്പിച്ച ആവേശവും കഠിന പരിശ്രമവും ആണ് ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ്‌സ് അധികൃതര്‍ക്ക് അയച്ചു കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു ജോത്സനയുടെ പിതാവ് ബെന്നി പറയുന്നു.

Leave A Reply

Your email address will not be published.