Listen live radio

കിർമാണി മനോജ് ഉൾപ്പടെ 16 പ്രതികളെ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും

after post image
0

- Advertisement -

കൽപ്പറ്റ: ഇന്നലെ അർദ്ധരാത്രി ലഹരി പാർട്ടിക്കിടെ പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിൽ നിന്ന് കസ്റ്റഡിയിലായ കിർമാണി മനോജ് ഉൾപ്പടെ 15 പ്രതികളെയും 8 കുപ്പി മദ്യവുമായി പിടിയിലായ മറ്റൊരു പ്രതിയെയും ഇന്ന് ഉച്ചകഴിഞ്ഞ് മാനന്തവാടി കോടതിയിൽ ഹാജരാക്കും.

കൽപ്പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനിലിൻ്റെ നേതൃത്വത്തിലെ രാവിലെ പോലീസ് റിസോർട്ടിൽ വീണ്ടും വിശദമായ പരിശോധന നടത്തി. ഗോവയിൽ നിന്നാണ് മയക്ക് മരുന്നും കൂടുതൽ പ്രതികളും എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ പലരും ഗുണ്ടാ നേതാക്കളാണ്.

Leave A Reply

Your email address will not be published.