Listen live radio

വിദേശത്തു നിന്നെത്തുന്നവർ നാട്ടിൽ ഏഴ്​ ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയ ണമെന്ന കേന്ദ്ര സർക്കാർ നിബന്ധനപിൻവലിക്കണം – ഓവർസീസ് എൻ സി പി

after post image
0

- Advertisement -

വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴ്​ ദിവസം നിർബന്ധിത ക്വാറ ന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരിന്റേയും നിബന്ധന പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി.ഈ വിഷയമുന്നയിച്ച് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് ബഹു.കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡ ങ്ങൾ അനുസരിച്ച് ബൂസ്റ്റർ ഡോസും, നാട്ടിലേക്കുള്ള വിമാന യാത്രക്ക് മുൻപ് പി.സി.ആർ പരിശോധനയും യാത്രയ്ക്കുശേഷം വിമാന ത്താവള ത്തിലെ പരിശോധനയും കഴിഞ്ഞ്​നെഗറ്റീവായി വീട്ടിലെത്തുന്നവർ ക്വാറൻനീൽ കഴിയണമെന്നത് ശരിയായ നടപടിയല്ല.

ഭരണ ഘടന ഉറപ്പു നൽകുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകൾ. ആയതിനാൽ അടിയന്തിരമായി ഇത് പിൻവലിക്കണം. കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത്​നിന്ന്​ വരുന്ന വർക്ക്​ ഏർപെടുത്തി യിരുന്ന എയർസുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട്​ മാസങ്ങൾ കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ വിഷയത്തിലും സർക്കാർ പ്രവാസികൾക്ക് അനുകൂലമായ തീരുമാന മെടുക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി അറിയിച്ചു.

Leave A Reply

Your email address will not be published.