Listen live radio

യുവജനദിനം ആചരിച്ചു

after post image
0

- Advertisement -

കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ യുവജനദിനം ആചരിച്ചു. ഇതോടെനുബന്ധിച്ച് ‘വിവേകാനന്ദദര്‍ശങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ നടന്ന പരിപാടി സിനിമ- നാടക പ്രവര്‍ത്തകനായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

യുവജനക്ഷേമബോര്‍ഡ് അംഗം പിഎം ഷബീറലി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഷാജി തദ്ദേവൂസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ വിനോദ് തോമസ്, ഡോ. നീരജ വി.എസ്. യുവജന ക്ഷേമബോര്‍ഡ് പഞ്ചായത്ത് കോ- ഓര്‍ഡിനേറ്റര്‍മാരായ കെ.ആര്‍.അനീഷ്‌കുമാര്‍, സി.എം.സുമേഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.