Listen live radio

ജില്ലയിലെ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും കൃത്യമായ എണ്ണമില്ലതെ അധികൃതർ

ബിജു കിഴക്കേടം

after post image
0

- Advertisement -

കൽപ്പറ്റ: വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും കൃത്യമായ കണക്കുകൾ അധികൃതർക്ക് ലഭ്യമല്ല. റിസോർട്ടുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് ജില്ലയിലെ ടൂറിസം വകുപ്പിൻ്റെയും പോലിസ്, വനം എൻ.ഒ.സി, പഞ്ചായത്ത്, നഗരസഭ ലൈസൻസ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട്, ഫുഡ് സേഫ്റ്റി, മലിനകരണ നിയന്ത്രണബോർഡ് എന്നിവയുടെ സർട്ടിഫിക്കറ്റുകളും ആവശ്യമാണ്.

എന്നാൽ ജില്ലയിലെ പല റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും ഇതെന്നും ഇല്ലന്നാണ് സൂചന. ഹോംസ്റ്റേയ്ക്ക് ലൈസൻസ് അനുവദിക്കുന്നതിന് കൃത്യമായ മനദണ്ഡങ്ങൾ പറയുന്നുണ്ടങ്കിലും പലതിനും ഇതെന്നും ഇല്ല.പല റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തിക്കുന്നത് റവന്യു പട്ടയഭൂമിയിലും ആനത്തരയിലുമാണ്.ഇത് നിയമ വിരുദ്ധമാണന്ന് രാജ്യത്തെ വിവിധ കോടതികൾ ഉത്തരവിട്ടങ്കിലും ഇതെന്നും പാലിക്കപ്പെടതായണ് പലതിനും അനുമതി നൽകിയത്.തമിഴ്നാട് നീലഗിരിയിൽ ആനത്താരയിൽ പ്രവർത്തിച്ച നൂറ് കണക്കിന് റിസോർട്ടുകളും ഹോംസ്റ്റേകളും കോടതി ഉത്തരവ് പ്രകാരം മണിക്കൂറുകൾ കൊണ്ട് അടച്ച് പുട്ടിയിരുന്നു.

വയനാട് ജില്ലയിലെ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും എണ്ണം കൃത്യമായി ഒരു സ്ഥലത്തും ലഭ്യമല്ല.തിരുനെല്ലി അമ്പലത്തിന് അടുത്ത് റവന്യൂ പട്ടയഭൂമിയിൽ വൻ ഹോട്ടലുകൾ തന്നെയാണ് പ്രവർത്തിക്കുന്നത്.ഇതിന് എങ്ങനെ പഞ്ചായത്ത് ലൈസൻസ് ലഭിച്ചു എന്നതിലും ദുരുഹതയുണ്ട്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും എത്തുന്ന സഞ്ചാരികളുടെ വിവരം അതത് പോലിസ് സ്റ്റേഷനുകളിൽ ലഭ്യമാക്കിയത് ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വയനാട് ജില്ലയിൽ മാത്രം വന അതിർത്തിയോട് ചേർന്ന് നൽപതിലധികം റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്.പല റിസോർട്ടുകളിലും പോലിസിനും മറ്റ് അധികാരികൾക്കും വാഹനം കൊണ്ടു പോലും എത്തിപ്പെടൻ കഴിയാത്ത വൻ തോട്ടങ്ങളിലും ഉൾപ്രദേശങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയടൽ പോലുമുണ്ടന്ന് പരാതിയും ഉയരുന്നുണ്ട്.

ഇത്തരം സ്ഥലങ്ങളിൽ എന്ത് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചലും അരും അറിയുകയുമില്ല. വയനാട് ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കോവിഡ്നിയന്ത്രണം നിലനിൽക്കുമ്പോൾ തന്നെ നിരവധി കഞ്ചാവ്, എം.ഡി എം.എയും അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഇതു പോലെ തന്നെ വന്യമൃഗങ്ങളെ വേട്ടയടിയ കേസുകളും നിരവധിയാണ്. ടൂറിസത്തിൻ്റെ മറവിൽ നടക്കുന്ന ലഹരിമരുന്ന് പാർട്ടികൾ നല്ല നിലയിൽ എല്ല വിധ രേഖകളുമായി പ്രവർത്തിക്കുന്ന റിസോർട്ടുകളെയും ഹോം സ്റ്റേകളെയും പ്രതികൂലമായണ് ബാധിക്കുന്നത്. ഇത്തരം വാർത്തകൾ പുറത്ത് വരുന്നതോടെ പല സഞ്ചാരികളും ഭയംകരാണം റിസോർട്ടുകളിലും ഹോം സ്റ്റേകളിലും തമാസിക്കാൻ പോലും മടിക്കുകയും ബുക്കിങ്ങ് റദ് ചെയ്യുകയാണന്നും ഈ മേഖലയിലുള്ളവർ പറയുന്നു.കഴിഞ്ഞ ദിവസം തരിയോട് സിൽവർ വുഡ് റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയിൽ നിന്ന് ക്വട്ടേഷൻ സംഘത്തെ പോലിസ് പിടികൂടിയാത്.

പരിശോധനയും നിരിക്ഷണവും കർശനമാക്കുമെന്ന് പോലിസും എക്സൈസും പറയുമ്പേളും ചില പോലിസ് ,എക്സൈസ് ഉദ്യേഗസ്ഥർ റിസോർട്ടുകളിലും നിത്യസന്ദർശകരണന്ന് അരോപണവും ഉയരുന്നുണ്ട്. വയനാട് ജില്ലയുടെ അതിർത്തികൾ കർണാടകയും തമിഴനാടുമായി ചേർന്ന് കിടക്കുന്നത് കൊണ്ട് തന്നെ ലഹരിമരുന്ന് കടത്തുന്നതിന് പ്രത്യേക സംഘങ്ങൾ തന്നെ ചെക്ക്പോസ്റ്റുകൾ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്നുണ്ട്.ഇത് കൊണ്ട് തന്നെ ഉദ്യേഗസ്ഥരുടെ നീക്കം കൃത്യമായി ഇവർക്ക് ലഭിക്കുകയും ചെയ്യും. അതിർത്തിയിലെ പുഴകടത്തിയും വനത്തിലുടെയുമാണ് ലഹരി മരുന്നുകൾ എത്തുന്നത്. ജില്ലയിലെ ടൂറിസം വികസനത്തിന് കോട്ടം തട്ടതെ അനധികൃത റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Leave A Reply

Your email address will not be published.