സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും അടക്കും; ഫെബ്രുവരി 5 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളില്ല

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കനത്തതോടെ സ്‌കൂളുകൾ വീണ്ടും ഭാഗീകമായി അടക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒമ്പതാം ക്ലാസ് വരെ ഓൺലൈനായി ക്ലാസ് തുടരും. ഈ മാസം 21 മുതലാണ് സ്‌കൂൾ അടക്കുക.

രാത്രി യാത്ര അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് ഫെബ്രുവരി 5 വരെ കടക്കില്ലെന്നാണ് തീരുമാനം. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ പരമാവധി ഓൺലൈൻ വഴിയാക്കാനും യോഗത്തിൽ നിർദ്ദേശമുണ്ട്. ഒപ്പം ആൾക്കൂട്ട നിയന്ത്രണങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു.

Leave A Reply

Your email address will not be published.