മീനങ്ങാടി:സ്ഥിരം അപകട മേഘലയായ പാതിരി പാലത്ത് വാഹനാപകടം ഒരാൾ മരണപെട്ടു. ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടു മുമ്പിൽ ഉണ്ടായിരുന്ന കാറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ ബത്തേരി പഴുപ്പത്തൂർ കല്ലറക്കൽ പ്രജീഷ് (30)ആണ് മരണപെട്ടത്. പരിക്കേറ്റ കാർ യാത്രക്കാരായ രണ്ട് പേരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.