Listen live radio

ഡ്രൈവര്‍ ഉറങ്ങി; നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് എട്ടുപേര്‍ കൊല്ലപ്പെട്ടു

after post image
0

- Advertisement -

തുംകൂരു: കര്‍ണാടകയില്‍ (Karnataka)  നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു (Tumkur)  ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് സംഭവം. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നെന്നും ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു. ബസ് യാത്രക്കാരില്‍ അധികവും വിദ്യാര്‍ഥികളായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു. അപകടം നടന്നതില്‍ അതിയായ സങ്കടമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.