Listen live radio
മാനന്തവാടി: കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്നു കർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ വി രാജേഷ് (35) ആണു ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെയോടെയാണ് രാജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാജേഷ് വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. ബുധനാഴ്ച രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്. ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങിയാണ് കൃഷി നടത്തിയിരുന്നത്.
കൃഷി നശിച്ചതോടെ വലിയ കടബാധ്യതയിലേക്ക് വീണു. വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറയുന്നു.