Listen live radio

ചരിത്രമെഴുതി നിഖാത് സരീന്‍; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം

after post image
0

- Advertisement -

ഇസ്താംബുള്‍: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ നിഖാത് സരീന്‍. മിന്നും പ്രകടനങ്ങളുമായി റിങില്‍ നിറഞ്ഞ നിഖാതിന് സുവര്‍ണ നേട്ടം.

 

ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ് ജുറ്റ്മാസിനെ വീഴ്ത്തിയാണ് നിഖാത് ഇന്ത്യക്കായി സ്വര്‍ണം ഇടിച്ച് നേടിയത്. 52 കിലോ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.

ഫൈനല്‍ പോരാട്ടത്തില്‍ നാല് റൗണ്ടുകളിലും മുന്നേറിയ താരം 5-0ത്തിന് വിജയവും സ്വര്‍ണവും പിടിച്ചെടുക്കുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ താരമായും ഇതോടെ നിഖാത് മാറി. മേരി കോം, സരിത ദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവരാണ് നേരത്തെ സ്വര്‍ണം തൊട്ട ഇന്ത്യന്‍ താരങ്ങള്‍.

Leave A Reply

Your email address will not be published.