Listen live radio
കല്‍പ്പറ്റ: അധിവേഗം വളരുന്ന ലോകത്ത് ഭാരതത്തിന്റെ തീരാനഷ്ടമാണ് രാജീവ് ഗാന്ധിയുടെ വിയോഗമെന്ന് ഡിസിസി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്. ലോകത്തിലെ വമ്പന്‍ രാജ്യങ്ങള്‍ക്ക് മുന്‍പേ ഇന്ത്യയെ വിവരസാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കാന്‍ സ്വപ്നം കണ്ട മികച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. മാനവ സംരക്ഷണത്തിലൂന്നിയ വികസനമാണ് യഥാര്‍ത്ഥ കാഴ്ചപ്പാടെന്ന് രാജ്യത്തെ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യാരാജ്യത്തിന്റൊ അഖണ്ഡതക്ക് വേണ്ടി മാതൃ രാജ്യത്തിന്റെ വിരിമാറില്‍ ചിന്നി ചിതറേണ്ടി വന്ന രാഷ്ട്രസ്നേഹിയാണ് രാജീവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ നടത്തിയ ജില്ലാതല രാജീവ് ഗാന്ധി അനുസ്മരണ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പി.പി. ആലി, കെ.വി. പോക്കര്‍ഹാജി, ഒ.വി. അപ്പച്ചന്, ബിനു തോമസ്, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചര്‍, സംഷാദ് മരക്കാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഇ.വി. അബ്രഹാം, ആര്. രാജന്, ഷേര്‍ലി സെബാസ്റ്റ്യന്‍, ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.