Listen live radio

പെട്രോൾ ഡീസൽ വില കുറച്ചു; എൽപിജി സിലിണ്ടറിന് 200‌ രൂപ സബ്സിഡി

after post image
0

- Advertisement -

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറയും. കേന്ദ്ര എക്‌സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഫലത്തിൽ പെട്രോൾ ലിറ്ററിന് ഒൻപതര രൂപയും ഡീസലിന് ഏഴ് രുപയും‌ കുറയും.

 

രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ‌കേന്ദ്രസർക്കാരിന്റെ ഇടപെടൽ. എൽപിജി സിലിണ്ടറിന്റെ സബ്സിഡി പുനസ്ഥാപിക്കു‌മെന്നും ധനമന്ത്രി പറഞ്ഞു. വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും.  നേരത്തെ പല ഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് ഇപ്പോൾ പുനസ്ഥാപിക്കുമെന്ന്  പ്രഖ്യാപിച്ചത്.

ഇറക്കുമതി ആശ്രിതത്വം കൂടുതലുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. സ്റ്റീലിന്റെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീൽ ഉൽപന്നങ്ങൾക്ക് കയറ്റുമതി തീരുവ ചുമത്തുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.