Listen live radio

പുകയില വിരുദ്ധ സൈക്കിള്‍ റാലി നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ച് എക്‌സൈസ് വകുപ്പിന്റെയും വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ പുകയില വിരുദ്ധ സൈക്കിള്‍ റാലി നടത്തി. കല്‍പ്പറ്റയില്‍ നിന്നും ആരംഭിച്ച 25 കിലോ മീറ്റര്‍ സൈക്ലൊത്തോണിന്റെ ഫ്‌ളാഗ് ഓഫ് കല്‍പ്പറ്റ  ഡി.വൈ.എസ്.പി എം.ഡി സുനില്‍ നിര്‍വഹിച്ചു.25 കിലോ മീറ്റര്‍ സഞ്ചരിച്ചു ബത്തേരിയിലെത്തിയ സൈക്ലൊതോണില്‍ അകമ്പടിയായി എന്‍.എസ്.എസ്, എന്‍.സി.സി കേഡറ്റുകള്‍ , നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അണി നിരന്നു.റാലിയോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനവും പുകയില വിരുദ്ധ ക്യാമ്പയിനും  ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ ഷാനി ജോര്‍ജ് അധ്യക്ഷയായിരുന്നു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ് , ട്രെഷറര്‍ അബ്ദുല്‍ ഹാരിഫ് , ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ.അനൂപ് മുത്തിയേല്‍ , ഡോ.ബെഫിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

 

Leave A Reply

Your email address will not be published.