Listen live radio
ബത്തേരി: വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധസംഗമത്തില്‍ വയനാട് ജില്ലയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. വിലക്കയറ്റം തടയുക, കേന്ദ്രം വെട്ടിക്കുറച്ച ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കുക, ആദായനികുതിയുടെ പരിധിക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ വീതംനല്കുക, തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. ബത്തേരിയില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. പി ആര് ജയപ്രകാശ് അധ്യക്ഷനായിരുന്നു. വി വി ബേബി, എന്‍ പി കുഞ്ഞുമോള്‍, സി എം സുധീഷ്, പി കെ മാധവന് നായര്‍, കെ വീരേന്ദ്രകുമാര്‍, കെ എം ബഷീര്‍, എം കെ ബാലന് എന്നിവര്‍ സംസാരിച്ചു. കെ ഗീവര്‍ഗീസ് സ്വാഗതവും ഉനൈസ് കല്ലൂര്‍ നന്ദിയും പറഞ്ഞു.
മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന് ഉദ്ഘാടനംചെയ്തു. കുര്യാക്കോസ് മുള്ളന്മട അധ്യക്ഷനായി. ഒ ആര് കേളു എംഎല്‍എ, കെ പി ശശികുമാര്‍, കെ വി സണ്ണി, മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവന് സ്വാഗതവും എ ജോണി നന്ദിയും പറഞ്ഞു.
കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി എച്ച്ഐഎംയുപി സ്കൂള്‍ പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമം സിപിഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര ഉദ്ഘാടനംചെയ്തു. എന്‍സിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമന് അധ്യക്ഷനായി. കെ ജെ ദേവസ്യ, എന്‍ ഒ ദേവസ്യ, വി പി വര്‍ക്കി, കെ പി ശ്രീധരന്, എ പി അഹമ്മദ്, ഷാജി ചെറിയാന്, എം മധു, കെ സുഗതന്, കെ എം ഫ്രാന്‍സിസ്, സി യൂസഫ് എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ റഫീഖ് സ്വാഗതവും വി ഹാരിസ് നന്ദിയും പറഞ്ഞു.