Listen live radio

സംരക്ഷിത വനഭൂമി സൂപ്രീം കോടതി വിധി; അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം

after post image
0

- Advertisement -

കൽപ്പറ്റ: സംരക്ഷിത വന ഭൂമിയോട് ചേർന്നു കിടക്കുന്ന ഒരു കിലോമീറ്റർ ചുറ്റളവ് സ്ഥലം പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി വിധി അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാം മുന്നറിയിപ്പ് നല്കി. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയും കൃഷി ഭൂമിയിൽ നിന്നും കിടപ്പാടത്തിൽ നിന്നും ആട്ടിപ്പായിക്കുകയും ചെയ്യുന്ന കോടതി വിധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നിയമനിർമാണം നടത്തണം. പ്രത്യേക നിയമസഭാ സമ്മളനം വിളിച്ചു ചേർത്ത്
ജനങ്ങളുടെ ജീവൽ പ്രധാനമായ പ്രശ്നം ചർച്ചചെയ്യണമെന്ന് കെ.കെ.ഏബ്രഹാം ആവശ്യപ്പെട്ടു.
വിധി നടപ്പിലാകുന്നതോടെ നാലു ലക്ഷം ഏക്കർ സ്ഥലത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമാകും. മലയോര മേഖലകളാകെ ആശങ്കയിലാണ്.
കർഷകരുടെ സർവ്വത്ര സ്വാതന്ത്ര്യങ്ങൾക്കും കൂച്ചു വിലങ്ങിടും. കർഷകന് ഇഷ്ടമുള്ള കൃഷി ചെയ്യാനോ, കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനോ സാധിക്കില്ല, ഭവനനിർമ്മാണം, മറ്റു സ്ഥിരം കെട്ടിടങ്ങളുടെ നിർമാണം, കൃഷിഭൂമിയുടെ സ്ഥിതിമാറ്റം,
പുതിയ പാതകൾ, നിലവിലെ പാതകൾ വികസിപ്പിക്കൽ, ചെറുകിട വ്യവസായങ്ങൾ കുടിൽ വ്യവസായങ്ങൾ തുടങ്ങിയവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ഇതോടെ ജനജീവിതം ദുരിതപൂർണമാവുകയും അപ്രഖ്യാപിത കുടിയൊഴിപ്പിക്കൽ നിലവിൽ വരും. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് വഴി വെയ്ക്കും.
പ്രശ്നത്തിന്റെ അതീവ ഗുരുതര സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് ജനങ്ങൾ അകപ്പെട്ടിരിക്കുന്ന
ഗുരുതര പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് കെ.കെ.അബ്രഹാം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.