Listen live radio
അമ്പലവയല്‍: അമ്പലവയല്‍ മഞ്ഞപ്പാറ കോറി വളവില്‍ സിമന്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ഷിഹാബുദ്ദീനാണ് മരിച്ചത്. അമ്പലവയല്‍ ടൗണില്‍ നിന്നും വടുവഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടി.എന്‍ 37 ടിഡബ്ല്യു 3967സിമന്റ് ലോറിയാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടയില് ലോറി സമീപത്തെ തോട്ടത്തിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശിഹാബുദ്ദീനെ പരിക്കുകളോടെ ആശുപത്രിയിലെത്തി ച്ചുവെങ്കിലുംമരിക്കുകയായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.