Listen live radio

ലഹരിക്കെതിരായ ഒരു വർഷം നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു

after post image
0

- Advertisement -

മേപ്പാടി കുന്നമ്പറ്റയിൽ വെച്ച് രണ്ട് ദിവസമായി നടന്ന ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നവകേരളസൃഷ്ടിയും യുവജനങ്ങളും എന്ന വിഷയത്തിൽ അഡ്വ. കെ.എസ്.അരുൺകുമാർ ക്ലാസ്സെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിൻ കെ.ആർ. അദ്ധ്യക്ഷനായി. നവലിബറൽ ഹിന്ദുത്വവും ഇടതുപക്ഷവും എന്ന വിഷയത്തിൽ
സി.എസ് ശ്രീജിത് ക്ലാസ്സെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.രമേഷ് അദ്ധ്യക്ഷനായി.
“ലഹരിക്കെതിരെ യുവത” എന്ന വിഷയത്തിൽ എക്സൈസ് ഓഫിസർ കെ.കെ.സമീറും ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് അദ്ധ്യക്ഷനായി.
ഡിവൈഎഫ്ഐ ജില്ലയിൽ ആരംഭിക്കുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ക്യാമ്പിൽ ആസൂത്രണം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ.വിനോദ്, മാത്യു, മൻസൂർ, രാജൻ , ഹാരിസ്, രതീഷ്, പ്രണവ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.