Listen live radio

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

after post image
0

- Advertisement -

മീനങ്ങാടി: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മേപ്പാടിയും ഹൃദയസ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മീനങ്ങാടി മണുങ്ങ് വയല്‍ കോളനിയില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി. ക്യാമ്പ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉത്ഘാടനം ചെയ്തു.ഹൃദയസ്പര്‍ശം സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുള്‍ കലാം പാപ്ലശ്ശേരി, മീനങ്ങാടിസബ് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍, ഡോ.ഷാനവാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു എ.ജി, വാര്‍ഡ് മെമ്പര്‍ ബേബി വര്‍ഗീസ്, ട്രസ്റ്റ്ജില്ലാ സെക്രട്ടറി കെ.മനോജ് പനമരംതുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മാമു പനമരം, സ്റ്റേറ്റ് ട്രഷറര്‍ ജോയി ജാസ്മിന്‍, പആര്‍.ഒ മൂസ കൂളിവയല്‍, രക്ഷാധികാരി അബ്ദുള്‍ കരീം,ഷിബു,റംല സത്താര്‍ , റഹീന, ന്യൂമോള്‍, വിനീഷ, ജിജേഷ് തുടങ്ങി ഹൃദയസ്പര്‍ശത്തിന്റെ വിവിധ ഭാരവാഹികളും പങ്കെടുത്തു.

Leave A Reply

Your email address will not be published.