Listen live radio

വന്യമൃഗം പശുക്കിടാവിനെ കൊന്നു തിന്നു

after post image
0

- Advertisement -

പുല്‍പ്പള്ളി: പുല്‍പ്പള്ളി സുരഭിക്കവല പച്ചിക്കരമുക്കിലെ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങിയതായി സംശയം. പ്രദേശത്തെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന ഒരു വയസ് പ്രായമായ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. പച്ചിക്കരമുക്ക് മണിപറമ്പില്‍ രാജന്റെ പശുക്കിടാവിനെയാണ് കൊന്നത്.

രാവിലെ പശു തൊഴുത്തില്‍ പശുക്കിടാവിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൊഴുത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ പശുക്കിടാവിനെ ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പും പോലീസും സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ പുലിയാണ് പശുക്കിടാവിനെ പിടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു.പ്രദേശത്ത് ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പരിശോധന ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.