Listen live radio

ബഫര്‍ സോണ്‍; മുസ്്ലിം ലീഗ് ജനങ്ങള്‍ക്കൊപ്പം: സാദിഖലി തങ്ങള്‍

after post image
0

- Advertisement -

കല്‍പ്പറ്റ: ലക്ഷണക്കിന് മനുഷ്യരുടെ ജീവല്‍ സ്വപ്നങ്ങളെ  പ്രതികൂലമായി ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ മുസ്്ലിം ലീഗ് ജനങ്ങള്‍ക്കൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന വയനാട് ജില്ലാ മുസ്്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിമിതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന സാഹചര്യമുയരുകയാണ്. ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യേണ്ട സര്‍ക്കാര്‍ വിഷയത്തില്‍ പുലര്‍ത്തുന്ന നിസംഗത പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ ദോഷകരമായി ബാധിക്കുന്ന ഏത് വിഷയത്തിലും മുസ്്ലിം ലീഗ് മാനുഷിക പക്ഷത്താണ്. ജനങ്ങളെ മറന്നുള്ള വികസനങ്ങള്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണെന്നും തങ്ങള്‍ പറഞ്ഞു.

മത സൗഹാര്‍ദ്ദം, സഹിഷ്ണുത തുടങ്ങിയ സാമൂഹ്യ നന്മമകള്‍ കൂടുതല്‍ ശക്തമായി ഉള്‍ച്ചേര്‍ക്കേണ്ട കാലമാണിത്. മതവും ജാതിയും ഭരണം നിലനിര്‍ത്താനും മനുഷ്യന്റെ സമാധാന ജീവിതത്തെ ഇല്ലാതാക്കാനുമായാണ് ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലും നടന്ന സുഹൃദ്സംഗമങ്ങള്‍ വലിയ പ്രതീക്ഷയാണ് പകര്‍ന്നുനല്‍കിയത്. സാമുദായിക സൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും മുസ്്ലിം ലീഗ് തുടരുന്ന ഇടപെടലുകള്‍ പൊതുസമൂഹം ആദരവോടെ കാണുന്നവെന്നത് സന്തോഷകരമാണ്. ഇത് പാര്‍ട്ടിയുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. അസഹിഷ്ണുതയുടെയും മതവെറിയുടെയും കാലത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യം കൂടുതല്‍ ജാഗ്രതയോടെ കാക്കാന്‍ മുസ്്ലിം ലീഗ് മുന്നില്‍ തന്നെയുണ്ടാവുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നവാസ് ഗനി എം.പി, കെ.പി.എ മജീദ്, പി.എം.എ സലാം, എം.സി മായിന്‍ ഹാജി, അബ്ദറഹ്്മാന്‍ കല്ലായി, അബ്ദറഹ്‌മാന്‍ രണ്ടത്താണി, എം.എല്‍.എമാരായ പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, മുസ്്ലിം ലീഗ് സംസ്ഥാന നേതാക്കളായ സി. മമ്മൂട്ടി, കെ.എം ഷാജി, സി.പി ചെറിയമുഹമ്മദ്, കെ.എസ് ഹംസ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, മുജീബ് കാടേരി തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.