Listen live radio

ശക്തമായ മഴ തുടരും; 13 ജില്ലകളിൽ യെല്ലോ അലർട്ട്, രൂക്ഷമായ കടലാക്രമണത്തിന് സാധ്യത

after post image
0

- Advertisement -

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്  സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.

 

കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 3.6 മീ വരെ ഉയരത്തിൽ തിരമാല വീശിയേക്കും. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജൂലൈ അഞ്ച് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാലവർക്കാറ്റിനൊപ്പം തെക്കൻ മഹാരാഷ്ട്രാ തീരത്തെ ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാണ്.

Leave A Reply

Your email address will not be published.