Listen live radio

യാത്രയയപ്പ് സമ്മേളനം നടത്തി

after post image
0

- Advertisement -

തരുവണ: തരുവണ ഗവ. ഹൈസ്‌കൂളില്‍ എഫ്.ടി.എം ആയി  സേവനമനുഷ്ഠിച്ച്  വിരമിച്ച നബീസ ബാരിക്കലിനും ഹയര്‍സെക്കണ്ടറി  അധ്യാപകരായ ജോഷി.കെ.ജോസഫിനും,പി  പ്രസീതക്കും  പി.ടി.എ യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉസ്മാന്‍ ഇ.വി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പര്‍ പി.കെ അമീന്‍,എച്ച്.എം ജീറ്റോ ലൂയിസ്,അശോകന്‍.കെ,കെ സിദീഖ് മാസ്റ്റര്‍,കെ.സി.കെ നജുമുദ്ധീന്‍,നൗഫല്‍ പള്ളിയാല്‍,ജംഷീര്‍.കെ.കെ,കെ.സി ആലി,കുഞ്ഞമ്മദ്.എം,അബ്ദുല്‍ ഖനി,മുഹമ്മദലി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.