Listen live radio

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; മറ്റ് പേരുകളിലും ഈടാക്കരുത്; വിലക്ക്

after post image
0

- Advertisement -

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഇനി മുതൽ സർവീസ് ചാർജ് ഈടാക്കാൻ പാടില്ല. സർവീസ് ചാർജിന് കേന്ദ്രം വിലക്കേർപ്പെടുത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിയത്.

മറ്റു പേരുകളിലും ഇനി സർവീസ് ചാർജ് ഈടാക്കാൻ പാടില്ല. ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.

സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം. അവരോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിലാണ് പരാതിപ്പെടേണ്ടത്.

Leave A Reply

Your email address will not be published.