Listen live radio

വൃക്കരോഗിയായ യുവാവിന്റെ കഥ കേട്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു; ഒന്നും ആലോചിക്കാതെ സ്വര്‍ണവളയൂരി നല്‍കി മന്ത്രി ആര്‍ ബിന്ദു

after post image
0

- Advertisement -

തൃശൂര്‍: യുവാവിന്റെ നിസ്സഹായതയുടെ മുന്നില്‍ കയ്യിലണിഞ്ഞ സ്വര്‍ണവളയുടെ വില മന്ത്രി ആര്‍ ബിന്ദു ഓര്‍ത്തില്ല. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ അനുഭവകഥ കേട്ടപ്പോള്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. ഒന്നും ആലോചിക്കാതെ കയ്യിലണിഞ്ഞ സ്വര്‍ണ വളയൂരി നല്‍കിയപ്പോള്‍ സഹായസമിതി അംഗങ്ങള്‍ സ്തംഭിച്ചു നിന്നുപോയി.

 

കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പില്‍ വിവേകിന്റെ ചികിത്സാസഹായ സമിതിയുടെ ധനസമാഹരണ യോഗത്തില്‍ പങ്കെടുക്കാനാണു മന്ത്രി മൂര്‍ക്കനാട് ഗ്രാമീണ വായനശാലയിലെത്തിയത്. നന്ദിവാക്കുകള്‍ക്കോ അഭിനന്ദനത്തിനോ കാക്കാതെ മന്ത്രി മടങ്ങി. രോഗക്കിടക്കയിലുള്ള വിവേകിന്റെ ആരോഗ്യസ്ഥിതി വേഗം ശരിയാകുമെന്ന് സഹോദരന്‍ വിഷ്ണുവിനോട് ആശംസിച്ചാണ് മന്ത്രി മടങ്ങിയത്.

വൃക്കകള്‍ തകരാറിലായതോടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയയല്ലാതെ     മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ കേട്ടപ്പോള്‍ മന്ത്രി വേദിയിലിരുന്നു കണ്ണീരണിഞ്ഞു. സഹായസമിതി ഭാരവാഹികളായ പി കെ  മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ വള ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.