Listen live radio

നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനും, ലഭ്യത ഉറപ്പു വരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം; കേരളാ ആർടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

after post image
0

- Advertisement -

മുട്ടിൽ: നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനും, ലഭ്യത ഉറപ്പു വരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുട്ടിൽ പി.എ മുഹമ്മദ് നഗറിൽ ചേർന്ന കേരളാ ആർടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാടിന്റെ വികസനത്തിൽ സുപ്രധാനമായ പങ്ക് വഹിക്കുന്ന കൈ തൊഴിൽ – നിർമ്മാണ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങളും, പെൻഷനും കാലോചിതമായി പുതുക്കി നിശ്ചയിക്കണമെന്നും, കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ട്രഷറർ പി.ഗഗാറിൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി ആദ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേഷൻ ,സെക്രട്ടറിമാരായ സി.വി. ജോയി, പി.ബാബു, സി ഐ ടി യു ജില്ലാ നേതാക്കളായ വി.വി. ബേബി, പി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ചെയർമാൻ എം.ഡി. സബാസ്റ്റ്യൻ സ്വാഗതമാശംസിച്ചു. എ രാജൻ രക്ത സാക്ഷി പ്രമേയവും, പി.കെ. മോഹനൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.രാജൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.കെ. കുമാരദാസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ പി.സൈനുദ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി. പ്രതിനിധി കളുടെ പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ച ത്. പി.ജെ.ആന്റണി പതാക ഉയർത്തുകയും, പ്രതിനി ധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
പുതിയ ഭാരവാഹികളെയും ,37 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പി.ജെ.ആന്റണി പ്രസിഡണ്ട് , എ.രാജൻ സെക്രട്ടറി, പി.സൈനുദ്ദീൻ ട്രഷറർ , കെ. പത്മിനി, പി.വി.രോഹിണി, കെ.നാരായണൻ , പി.കരുണാകരൻ. വൈസ് പ്രസിഡണ്ടുമാർ, കെ.കെ. കുമാരദാസ് , പി.കെ.മോഹനൻ , കെ.എൻ ഗോപിനാഥൻ, പി.സി. വൽസല ജോയിന്റ് സെക്രട്ടറിമാർ .

Leave A Reply

Your email address will not be published.