Listen live radio

എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍

after post image
0

- Advertisement -

മേപ്പാടി ടൗണില്‍ കോഴിക്കോട് ഊട്ടി റോഡില്‍ വെച്ച് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും സംഘവും  നടത്തിയ പരിശോധനയില്‍ അതി മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി 2 യുവാക്കള്‍ പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ്  കുറ്റിയാട്ടൂര്‍  സ്രാമ്പിക്കല്‍ വീട്ടില്‍ വി.അതുല്‍ ( 25), കോഴിക്കോട് രാമനാട്ടുകര മൂഴിപുറത്ത് പറമ്പില്‍ വീട്ടില്‍ എം.റിഷാദ് (25)   എന്നിവരെയാണ് 3.4 ഗ്രാം എംഡിഎംഎ  യുമായി  പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി.കെ , സിവില്‍ എക്‌സൈസ് ഓഫീസര്‍  വൈശാഖ്.വി.കെ, സുദീപ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.