Listen live radio
മാനന്തവാടി: കനത്ത മഴയില്‍ പോരൂര്‍ യവനാര്‍കുളം മുതിരേരി കൈതമറ്റം സന്തോഷിന്റെ വീടിന് സമീപത്തെ കിണര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഇടിഞ്ഞ് താഴ്ന്നു. .ഇരുപത്തിയഞ്ച് മീറ്റര്‍ താഴ്ച്ചയുള്ള കോണ്‍ക്രിറ്റ് റിങ്ങ് ഇറക്കിയ കിണറാണ് താഴ്ന്ന് പോയത്. കിണറില്‍ സ്ഥാപിച്ച മോട്ടറും പൈപ്പും ഇതോടൊപ്പം താഴ്ന്ന് പോയിട്ടുണ്ട്. കിണറില്‍ നിന്ന് ഇപ്പോഴു ശബ്ദംകേള്‍ക്കുന്നതായും സമീപത്തെ വീടിന് ഭീഷണിയുള്ളതായും ഉടമ സന്തോഷ് പറഞ്ഞു.